SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00

Resumen del episodio

2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Episodios

5580-

ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം; വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാരിന്റെ പ്രത്യേക പ്രതിനിധി

2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

30 oct. 2026
5579-

'ഹാലോവീനോ ഹോളിവീനോ'? മലയാളികൾക്ക് ഏത് ആഘോഷമാണ് കൂടുതൽ പ്രിയം?

ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രവും ഓസ്ട്രേലിയൻ ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചെലവുമറിയാം.. ഹാലോവീൻ ആഘോഷങ്ങളെ കുറിച്ച് ചില മലയാളികളുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

30 oct. 2026
5578-

ഭിന്നശേഷിയുടെ പേരിൽ നാട് കടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR; തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

മന്ത്രിതല ഇടപെടലിനെ തുടർന്ന് ബെൻഡിഗോയിലെ മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ സർക്കാർ പെർമനൻറ് റസിഡൻസി അനുവദിച്ചു. ഭിന്നശേഷിയുള്ള മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന് നേരത്തെ PR നിഷേധിച്ചത്. കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുകയും മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലഭിച്ച ആശ്വാസത്തെക്കുറിച്ച് ജിനീഷ് ജോസഫും ക്രിസ്റ്റീൻ ആന്റണി ദാസും സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. #sbsaudiopodcast

30 oct. 2026
5577-

ഇന്നത്തെ വാർത്ത: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം; കർഷകർക്ക് തിരിച്ചടി, പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം

2026 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

29 oct. 2026
5576-

മൈക്രോബയോളജിസ്റ്റിൽ നിന്ന് ബസ് ഡ്രൈവറിലേക്ക്; ഓസ്‌ട്രേലിയയിൽ കോച്ച് ഡ്രൈവിങ് ജോലി എത്രത്തോളം മികച്ചതാണ്?

ഓസ്ട്രേലിയയിൽ ഡ്രൈവിങ് മേഖലയിലേക്ക് തിരിയുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വരുമാനസാധ്യതയും ഉയർന്ന ഡിമാൻഡുമാണ് പലരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മൈക്രോബയോളജിസ്റ്റ് എന്ന ജോലിയിൽ നിന്ന് മാറി, മുഴുവൻ സമയ കോച്ച് ഡ്രൈവറായി മാറിയ ശ്രീകല രാമചന്ദ്രൻ നായർക്കും അത്തരമൊരു മാറ്റത്തിന്റെ കഥയാണ് പറയാനുള്ളത്. ബസ് ഡ്രൈവിങ് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും കേൾക്കാം, ശ്രീകലയുടെ അനുഭവങ്ങളിലൂടെ... മുകളിലെ പ്ലേയറിൽ നിന്നും.. #sbsaudiopodcast

29 oct. 2026